ചാലിശ്ശേരി വൈദ്യുതി ഓഫീസിലെ ജീവനക്കാരനും എഴുത്തുകാരനുമായ സുന്ദരന്‍ മുണ്ട്രക്കോടിന് സംസ്ഥാന സര്‍ക്കാരിന്റെ കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ്.
സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഫോക്‌ലോര്‍ അക്കാദമിയുടെ 2024 ലെ അവാര്‍ഡിലാണ് സുന്ദരൻ മുണ്ട്രക്കോട് ഇടം പിടിച്ചത്.
ആനക്കര മുണ്ട്രക്കോട് തെക്കേപ്പുരയ്ക്കല്‍ സുന്ദരന്‍ മുണ്ട്രക്കോട് (51) മലവാഴിയാട്ടം കലാകാരനാണ്. വർഷങ്ങളായി മലവാഴിയാട്ടം കലാരംഗത്ത്പ്ര വർത്തിച്ചു വരുന്ന സുന്ദരൻ മുണ്ട്രക്കോട്ക ഴിഞ്ഞ വർഷം പൂരവുമായി ബന്ധപ്പെട്ട് 'ചോപ്പനിറക്കം' എന്ന പേരിൽ ഒരു നോവൽ പുറത്തിറക്കിയിരുന്നു.
2022 ലെ ഫോക്ക്ലോർ അക്കാദമി അവാർഡ് സഹോദരൻ മോഹനനും ലഭിച്ചിരുന്നു. ഫോക് ലോർ അവാർഡ് രണ്ട് പ്രാവശ്യം തറവാട്ടിലേക്ക് എത്തിയതിന്റെ സന്തോഷത്തിലാണ് മുണ്ട്രക്കോട് തെക്കേ പുരയ്ക്കൽ കുടുബം.
Tags
Awards
