നവീകരിച്ച ഗ്രാമീണ നിരത്ത് നാടിന് സമർപ്പിച്ചു

നാഗലശ്ശേരി ഗ്രാമപഞ്ചായത്തിലെ  പത്താം വാർഡിൽ മുഖ്യമന്ത്രിയുടെ തദ്ദേശ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഗ്രാമീണ നിരത്ത് നാടിന് സമർപ്പിച്ചു. തദ്ദേശ സ്വയംഭരണ എക്സൈസ് പാർലിമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഇരുപത്തിയഞ്ചു ലക്ഷം രൂപ ഇതിന് അനുവദിച്ചിരുന്നു. 

പ്രവൃത്തി പൂർത്തിയാക്കിയ  ഗുരുതിപ്പറമ്പ് കോൺക്രീറ്റ് റോഡ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഡോ.ടി.വി നിഷ ഉദ്ഘാടനം ചെയ്തു.  മുൻ പഞ്ചായത്ത് പ്രഡിഡന്റ് വി.വി ബാലചന്ദ്രൻ അദ്ധ്യക്ഷനായി.  

ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. മണികണ്ഠൻ, മുൻ മെമ്പർ എ.സേതുമാധവൻ, കെ.വി പരമേശ്വരൻ, എ.വി സതീശൻ, വി.വി രാഘവൻ നായർ, കെ.വി രവീന്ദ്രൻ,  പി.വി സുഭദ്രാമ്മ തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം