ജനാധിപത്യ മഹിളാ അസോസിയേഷൻ സ്ഥാപക ദിനം കൊണ്ടാടി

AIDWA മുതുതല പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ സ്ഥാപകദിനം ആഘോഷിച്ചു. കൊടുമുണ്ട ബാബൂസ് ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികളും യോഗ- പ്രകൃതിജീവന ക്ലാസും നടന്നു. 

പെരുമുടിയൂർ വില്ലേജ് സെക്രട്ടറി വി.ടി ശോഭന AIDWA ഭരണഘടന വായിച്ചു. മുതുതല വില്ലേജ് കമ്മിറ്റി പ്രസിഡന്റ് ഭവാനി അധ്യക്ഷത വഹിച്ചു. 

ഏരിയ സെക്രട്ടറി എ.ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. പി.എം ഉഷടീച്ചർ, CDS ചെയർ പേഴ്സൺ കെ.ടി ബിന്ദു, ജനപ്രതിനിധികളായ ധന്യ, പ്രജിഷ, മനീഷ, ADS സെക്രട്ടറി കെ.കെ നിത, മുതുതല വില്ലേജ്  ട്രഷറർ ഭാർഗ്ഗവി, സുഗതകുമാരി ടീച്ചർ എന്നിവർ സംസാരിച്ചു. 

തുടർന്ന് പാട്ട്, നൃത്തം തുടങ്ങിയ കലാപ്രകടനങ്ങളും  അനുഭവം പങ്കുവെക്കലും ഉണ്ടായി. പ്രകൃതി ജീവനത്തെക്കുറിച്ചും യോഗയുടെയും സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും യോഗ ഇൻസ്‌ട്രക്ടർ ജ്യോതി ക്ലാസ് നയിച്ചു.  കുറച്ചു യോഗാഭ്യാസങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം