പട്ടാമ്പി താലൂക്ക് ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇഫ്താർ ഭക്ഷണവും അത്താഴവും നൽകാൻ വനിതാ ലീഗ് പ്രവർത്തകരും രംഗത്ത്.
കഴിഞ്ഞ 16 വർഷമായി പട്ടാമ്പി മുനിസിപ്പൽ യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ റമളാൻ മാസം മുഴുവൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്നുണ്ട്. യൂത്ത് ലീഗ് ശാഖകളിലെ വീടുകളിൽ നിന്നാണ് ഭക്ഷണം ശേഖരിക്കുന്നത്.
ഇത് ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും യൂത്ത് ലീഗ് പ്രവർത്തകർക്കൊപ്പം വനിതാ ലീഗ് പ്രവർത്തകരും റമദാൻ ഒന്നു മുതൽ സജീവമായി രംഗത്തുണ്ട്.
പട്ടാമ്പി മുനിസിപ്പൽ വൈസ് ചെയർ പേഴ്സൻ അസ്ന ഹനീഫ, മറ്റു പ്രവർത്തകരായ ഷഫ്ന, ഷെമീന, ഷബ്‌ന, നജ്മ എന്നിവരുടെ നേതൃത്വത്തിലാണ് ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകിയത്.
Tags
പ്രാദേശികം
