തൃത്താല നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി എം.ബി രാജേഷ് രണ്ടാമൂഴം തേടി പത്രിക നൽകി.
പട്ടാമ്പി താലൂക്ക് ഓഫീസിൽ അസിസ്റ്റൻ്റ് റിട്ടേണിങ് ഓഫീസർ (പട്ടാമ്പി തഹസിൽദാർ) വി.സുജിത് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.
സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റംഗം എം.ആർ മുരളി, മണ്ഡലം കൺവീനർ പി.എൻ മോഹനൻ, മണ്ഡലം ചെയർമാൻ ഇ.ടി ഹൈദ്രോസ്, സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം വി.കെ ചന്ദ്രൻ, ഏരിയ സെക്രട്ടറി ടി.പി മുഹമ്മദ് എന്നിവർ പങ്കെടുത്തു.
തൃത്താല നിയോജക മണ്ഡലത്തിൽ രണ്ടാം തവണയും നിയമസഭയിലേക്ക് മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ബി രാജേഷിന് കെട്ടിവയ്ക്കാനുള്ള തുക ഹരിത കർമ്മ സേന അംഗങ്ങളാണ് നൽകിയത്.
Tags
Election

