കൂറ്റനാട് നിന്ന് നിരവധി യു.ഡി.എഫ് പ്രവർത്തകരുടെ അകമ്പടിയോടെയാണ് തൃത്താലയിൽ മൂന്നാമങ്കത്തിനിറങ്ങിയ വി.ടി.ബൽറാം പട്ടാമ്പി താലൂക്ക് ഓഫീസിലേക്ക് പത്രിക നൽകാൻ എത്തിയത്.
അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറും പട്ടാമ്പി തഹസിൽദാരുമായ ടി.സുജിത്തിനാണ് വി.ടി ബൽറാം പത്രിക സമർപ്പിച്ചത്.
കെ.പി.സി.സി നിർവ്വാഹക സമിതിയംഗം സി.വി. ബാലചന്ദ്രൻ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.ഇ.എ സലാം, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ടി.കെ. സുനിൽകുമാർ, ജനറൽ കൺവീനർ എസ്.എം.കെ. തങ്ങൾ, ഡി.സി.സി വൈസ് പ്രസിഡന്റ് സി.എച്ച് ഷൗക്കത്തലി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ ഫാറൂഖ്, ടി.അസീസ്, ടി.കെ ചേക്കുട്ടി, കെ.പി മുഹമ്മദ്, പി.എ വാഹിദ്, സി.ടി സൈതലവി, പി.വി മുഹമ്മദലി, പി.ബാലൻ, പി.ബാലകൃഷ്ണൻ, കെ.വിനോദ്, റഷീദ് കൊഴിക്കര, അലി കുമരനെല്ലൂർ, യു.ടി.താഹിർ, ഫൈസൽ പുളിയക്കോടൻ, ബാബു നാസർ, പി.മാധവദാസ്, സി.എം അലി തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.
