പട്ടാമ്പി പുലാമന്തോൾ സംസ്ഥാന പാതയിൽ ആമയൂർ പുതിയ റോഡിന് സമീപം സ്‌കൂട്ടറിൽ ലോറിയിടിച്ച് ഒരാൾ മരിച്ചു, സഹ യാത്രികന് പരിക്കേറ്റു.
സ്കൂട്ടർ യാത്രികനായ കൊപ്പം വിയ്‌റ്റനാംപടി സ്വദേശി പുളിമ്പത്തൊടി വീട്ടിൽ പുഷ്പരാജൻ (47) ആണ് മരിച്ചത്. പുഷ്പരാജനൊപ്പം ഉണ്ടായിരുന്ന മണ്ണേങ്ങോട് സ്വദേശി വിനോദിനെ (40) പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. പട്ടാമ്പി ഭാഗത്ത് നിന്നും കൊപ്പം ഭാഗത്തേക്ക് സ്കൂട്ടറിൽ വരുകയായിരുന്നു ഇരുവരും.
ആമയൂർ പുതിയ റോഡിന് സമീപം വെച്ച് പിറകെ വന്ന ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ പുഷ്പരാജനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
അച്ഛൻ: പരേതനായ വാസു. അമ്മ: ശാരദ.
Tags
Accident
