മുഖ്യമന്ത്രി പിണറായി വിജയൻ പത്രിക സമർപ്പിച്ചു; അവധി ദിനങ്ങളിലും പത്രിക സ്വീകരിക്കണമെന്ന് ആവശ്യം

നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് നിന്നുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു. തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലാണ് പത്രിക സമർപ്പിച്ചത്.

പിണറായി വിജയന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക പത്തനാപുരം ഗാന്ധിഭവൻ ഭാരവാഹികളായ ഡോ. പുനലൂർ സോമരാജൻ,  കെ.വരദരാജൻ എന്നിവർ കൈമാറി. ഗാന്ധിഭവനിലെ അമ്മമാർ നൽകിയ തുകയാണിത്.

കഴിഞ്ഞ രണ്ടു തവണയും ഗാന്ധിഭവനിലെ അമ്മമാർ തന്നെയാണ് പിണറായിക്ക് കെട്ടിവയ്ക്കാനുള്ള തുക നൽകിയത്. ഇവർ നിർമ്മിക്കുന്ന കരകൗശല വസ്തുക്കളും മറ്റും വിറ്റുകിട്ടിയ തുകയുടെ ഒരുപങ്കാണ് നൽകിയത്.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകൾ പൊതു അവധി ദിവസമായ ഞായറാഴ്ചയും പെരുന്നാൾ അവധി ദിനത്തിലും സ്വീകരിക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമീഷൻ തള്ളി.

23-ാം തീയതി പത്രികാ സമർപ്പണം അവസാനിക്കാനിരിക്കെ, വരും ദിവസങ്ങളിലെ പൊതു അവധി ഒഴിവാക്കിയാൽ സ്ഥാനാർഥികൾക്ക് ഇനി മൂന്ന് പ്രവൃത്തി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.

ബുധനാഴ്ച വരെ രണ്ട് സ്ഥാനാർഥികളാണ് പത്രിക നൽകിയത്. സമർപ്പിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന 24ന് നടക്കും. 26വരെ സ്ഥാനാർഥിത്വം പിൻവലിക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം