ചാലിശ്ശേരിയിലെ പാടശേഖരങ്ങളിൽ കെട്ടിക്കിടക്കുന്ന നെല്ല് സംഭരിക്കാൻ തദ്ദേശ ജനപ്രതിനിധികളുടെ ഇടപെടൽ

ചാലിശ്ശേരി പഞ്ചായത്ത് പതിനാലാം വാർഡ് തെക്കേക്കര ഹരിത പാടശേഖരത്തിലും, പെരുമണ്ണൂർ പാടശേഖരത്തിലുമാണ് തദ്ദേശ ജനപ്രതിനിധികൾ സന്ദർശനം നടത്തിയത്.

ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ്  റംല വീരാൻകുട്ടി,  വൈസ് പ്രസിഡൻ്റ് യു.കെ.സുരേഷ് ബാബു, ജില്ലാ പഞ്ചായത്തംഗം ടി.കെ സുനിൽകുമാർ, തൃത്താല ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഹുസൈൻ പുളിയഞ്ഞാലിൽ എന്നിവർ കർഷകരുടെ ദുരിതം നേരിൽ കണ്ട് വിലയിരുത്തി.

പി.എം.ഒയുമായും തൃത്താല കാർഷിക വകുപ്പുമായും ബന്ധപ്പെട്ടപ്പോൾ ഉടനെ നെല്ല് സംഭരണം ആരംഭിക്കാൻ നടപടികൾ സ്വീകരിക്കാമെന്ന ഉറപ്പ് നൽകിയതായി അവർ അറിയിച്ചു.

ടോക്കൺ ലഭിച്ച് മൂന്ന് ആഴ്ച കഴിഞ്ഞിട്ടും നെല്ല് സംഭരിച്ചു കൊണ്ടു പോകാത്തതിനാൽ ഹരിത പാടശേഖരത്തിൽ ഏകദേശം 500 ചാക്കും പെരുമണ്ണൂരിൽ 330 ചാക്ക് നെല്ലും ടാർപായ വിരിച്ച് സംരക്ഷിച്ചിരിക്കുകയാണ്. 

ആറുമാസം കഠിനാധ്വാനം ചെയ്ത് കർഷകർ വിളവെടുത്ത മികച്ച നെല്ല് മഴ നനഞ്ഞ് പാടത്ത് കിടക്കുന്നത് കർഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.

മുഹമ്മദ് സുലൈമാൻ, മാമ്പുള്ളി കുഞ്ഞുമോൻ, ഇ.മുഹമ്മദ് ഹനീഫ, ജലീൽ പട്ടിശ്ശേരി, കെ.രാജേന്ദ്രൻ പെരുമണ്ണൂർ, ടി.വി അശോകൻ, സുരേഷ് സുന്ദരൻ, ഗോപി മഠത്തിൽപടി, ജലീൽ നരിക്കാട്ടിൽ, പ്രദീപ്‌ ചെറുവാശ്ശേരി എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം