ആത്മവിശുദ്ധി നിലനിർത്താനുള്ള ആഹ്വാനവുമയി ഈദുൽ ഫിത്വർ ആഘോഷിച്ചു.

ആത്മവിശുദ്ധി നിലനിർത്താനുള്ള ആഹ്വാനവും പശ്ചിമേഷ്യയിലെ പ്രതിസന്ധികൾക്കെതിരെ സമാധാന പ്രാർത്ഥനകളുമായി മേഖലയിൽ ഇദുൽ ഫിത്വർ ആഘോഷിച്ചു.  

പട്ടാമ്പി ടൗൺ ഈദ് ഗാഹ് കമ്മിറ്റി എം.ഇ.എസ് സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ ഈദ് ഗാഹിന് ഡോ.പി.അബ്ദു സലഫി നേതൃത്വം നൽകി. വ്രതം സമ്മാനിച്ച  വിശുദ്ധി കാത്ത് സൂക്ഷിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളായി സാമൂഹ്യ നന്മയുടെ ഭാഗമാവാനും ഈദ് സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

ആമയൂർ കിഴക്കേക്കരയിൽ  എം.ഹംസ, മസ്ജിദുൽ അസ്ഹറിൽ കെ.ഉബൈദുല്ല,  കരിമ്പുള്ളി അറഫ ഈദ് ഗാഹിൽ ഇ.എം അബ്ദുൽ അസീസ് ഫാറൂഖി, കരിങ്ങനാട് സലഫിയ്യ ഗ്രൗണ്ടിൽ അഷ്റഫ് കുലുക്കല്ലൂർ, നാട്യമംഗലം മലബാർ ഓഡിറ്റോറിയത്തിൽ  എം.മുസ്തഫ സലഫി, കൂർക്കപ്പറമ്പ് മസ്ജിദുൽ ഇസ്ലാഹിൽ പി.കെ അബ്ദുള്ള മൗലവി, തിരുവേഗപ്പുറ ചോലക്കൽ ഓഡിറ്റോറിയത്തിൽ  ഷംസുദ്ദീൻ മൗലവി, വിളത്തൂർ ആൽമിയ ഗ്രൗണ്ടിൽ എം.മുസ്തഫ മദനി, പള്ളിപ്പുറം സലഫി മസ്ജിദ് സമീപം ഉമർ സലഫി, കരുവാൻപടി ടർഫിൽ കെ.കെ അലി മദനി ആലൂർ, എം.കെ.എം കൺവെൻഷൻ സെൻ്ററിൽ  ജലീൽ ആമയൂർ, കൂറ്റനാട് മസ്ജിദുൽ ഇസ്ലാഹ് ഗ്രൗണ്ടിൽ കെ.ഷെരീഫ് മൗലവി, കുമരനെല്ലൂർ വി.കെ ഓഡിറ്റോറിയത്തിൽ അൻസാർ അൻസാരി എന്നിവർ ഈദ് ഗാഹുകൾക്ക് നേതൃത്വം നൽകി. മധുര പലഹാര വിതരണവും ആശംസാ കൈമാറ്റങ്ങളും നടത്തിയാണ് ഈദുഗാഹുകൾ അവസാനിച്ചത്.


എല്ലാവർക്കും ഈദ് ആശംസകൾ!

വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 9447531641 email : swalenewsptb@gmail.com



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം