പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച പിതാവിന് 11 വര്‍ഷം കഠിന തടവും പിഴയും

പന്ത്രണ്ടുകാരിയെ പീഡനത്തിനിരയാക്കിയ പിതാവിന് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (രണ്ട്) 11 വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു.

കൊണ്ടോട്ടി സ്റ്റേഷന്‍ പരിധിയിലെ നാല്പതുകാരനെയാണ് ജഡ്ജി വി.എസ് വരുണ്‍ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് നല്‍കണം. സര്‍ക്കാറിന്‍റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്ന് അതിജീവിതക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് കോടതി ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

കൊണ്ടോട്ടി പൊലീസ് ഇന്‍സ്പെക്ടറായിരുന്ന  കെ.നൗഫല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സബ് ഇന്‍സ്‌പെക്ടര്‍ വി. ജിഷിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സബ് ഇന്‍സ്‌പെക്ടര്‍ എസ്.കെ പ്രിയന്‍ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.എ.എന്‍ മനോജ് 20 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ എ.എസ്.ഐ ആയിഷ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം