മലപ്പുറം ജില്ലയിലെ മാർക്സിസ്റ്റ് നേതാവ് ഇ.എൻ മോഹൻദാസ് ഓർമ്മയായി

മലപ്പുറം ജില്ലയിലെ കമ്യൂണിസ്റ്റ് നേതാവ്, ട്രേഡ് യൂണിയൻ നേതാവ്, അധ്യാപകൻ, സഹകാരി തുടങ്ങിയ നിലകളിൽ പൊതുരംഗത്ത് നിറഞ്ഞു നിന്ന ഇ.എൻ മോഹൻദാസ് (74) മരണപ്പെട്ടു. പക്ഷാഘാതത്തെ തുടർന്ന് പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.

സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗമായും രണ്ടുതവണ ജില്ലാ സെക്രട്ടറിയായും ദേശാഭിമാനി മലപ്പുറം യൂണിറ്റ് മുൻ മാനേജരായും പ്രവർത്തിച്ചിരുന്ന

വിദ്യാർഥി- യുവജന പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും ഏറനാട് താലൂക്ക് സെക്രട്ടറിയുമായിരുന്നു. കെ.എസ്.വൈ.എഫ് ജില്ലാ പ്രസിഡന്റും ഡി.വൈ.എഫ്‌.ഐ പ്രഥമ ജില്ലാ പ്രസിഡന്റുമായി. 

സി.പി.ഐ.എം ഇന്ത്യനൂർ ബ്രാഞ്ച് സെക്രട്ടറി, കോട്ടക്കൽ ലോക്കൽ സെക്രട്ടറി, മലപ്പുറം ഏരിയാ സെക്രട്ടറി, ഏറനാട് താലൂക്ക് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 

2018ൽ പെരിന്തൽമണ്ണ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയായി. 2021 ഡിസംബറിൽ തിരൂർ സമ്മേളനത്തിലും തുടർന്നു.

കെ.എസ്.കെ.ടി.യു, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. മലപ്പുറം ഇ.എം.എസ് പഠന ഗവേഷണ കേന്ദ്രം സെക്രട്ടറിയാണ്. ദേശാഭിമാനി മലപ്പുറം യൂണിറ്റിൻ്റെ പ്രഥമ മാനേജറായിരുന്നു. റെയ്ഡ്കോ വൈസ് ചെയർമാനായും പ്രവർത്തിച്ചു.

2007ൽ മണ്ണഴി എ.യു.പി സ്കൂൾ പ്രധാനാധ്യാപകനായിരിക്കെ വിരമിച്ചു. ദീർഘകാലം കോഡൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. കോട്ടക്കൽ ആര്യവൈദ്യശാല ജീവനക്കാരുടെ സംഘടനയായ ആര്യവൈദ്യശാല വർക്കേഴ്സ‌് ഫെഡറേഷൻ (സിഐടിയു) പ്രസിഡന്റും ജില്ലാ ബാങ്ക് ഡയറക്ടറുമായിരുന്നു. ജില്ലാ ആസൂത്രണ സമിതി അംഗമാണ്.

1951 സെപ്തംബർ 15നാണ് ജനനം. പിതാവ് : ഇന്ത്യനൂർ എടയാട്ട് നെടുമ്പുറം പരേതനായ വേലു നായർ. മാതാവ്: പരേതയായ പാറുക്കുട്ടി അമ്മ. 

ഭാര്യ: കെ.ഗീത (റിട്ട. അധ്യാപിക).  മക്കൾ: ഡോ.ദിവ്യ (കോട്ടക്കൽ ആര്യവൈദ്യശാല),  ധ്യാൻ മോഹൻ (ഐടി എൻജീനിയർ). 

മരുമക്കൾ: ഡോ.പി.പി ജയപ്രകാശൻ (അസി. പ്രൊഫസർ, ടി.എം.ജി ഗവ. കോളേജ്, തിരൂർ), ശ്രീജിഷ (ഐടി എൻജിനിയർ).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം