പട്ടാമ്പി ഗവ.കോളേജിൽ മേജർ ഡോ.ഒ.വേണുഗോപാൽ എൻഡോവ്‌മെന്റ് വിതരണവും മെറിറ്റ് ഡേയും സംഘടിപ്പിച്ചു.

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവൺമെന്റ് സംസ്കൃത കോളേജ് കോമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ, മേജർ ഡോ.ഒ.വേണുഗോപാൽ എൻഡോവ്‌മെന്റ് വിതരണവും മെറിറ്റ് ഡേയും  സംഘടിപ്പിച്ചു. 

കോളേജിലെ മുൻ കോമേഴ്സ് വിഭാഗം മേധാവിയും വൈസ് പ്രിൻസിപ്പലുമായിരുന്ന ഡോ.സി.കെ.രവീന്ദ്രനാഥൻ ഉദ്ഘാടനം ചെയ്തു. കോമേഴ്‌സ് വകുപ്പ് മേധാവി ഡോ.റോസിനാ ബേബി അധ്യക്ഷത വഹിച്ചു.  

ഡോ.വി.കെ.മുരളീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. ​യൂണിവേഴ്സിറ്റി തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ എം.കോം, ബി.കോം, ബി.ബി.എ ടോപ്പേഴ്സിന് ക്യാഷ് അവാർഡും മൊമെന്റോയും  വിതരണം ചെയ്തു. ഇതിനോടൊപ്പം കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ ഏർപ്പെടുത്തിയ അനീസ് അഹമ്മദ് എൻഡോവ്‌മെന്റ് അവാർഡും അനീഷ് എൻഡോവ്‌മെന്റ് അവാർഡും വിതരണം ചെയ്തു.

കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.എം.ആർ രശ്മി, ​വൈസ് പ്രിൻസിപ്പൽ ഡോ.എം.രാജലക്ഷ്മി, ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി റീജ്യണൽ ഡയറക്ടർ ഡോ.എൻ.എ ജോജോ മോൻ, രാഹുൽ വേണുഗോപാൽ, ഡോ.സി.വി പ്രസാദ്, ഡോ.പി.താഹിറ, അസി. പ്രൊഫസർ സി.ഉണ്ണികൃഷ്ണൻ, വിദ്യാർത്ഥി യൂണിയൻ ചെയർമാൻ നന്ദകിഷോർ, പൂർവ്വ വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് പ്രീതി, രാജേഷ്, ജസീല, ശ്രീവീണ എന്നിവരും സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം