പത്താണ്ടിൻ്റെ കാത്തിരിപ്പിനു ശേഷം പട്ടാമ്പി നിയോജക മണ്ഡലം തിരിച്ചു പിടിക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് യു.ഡി.എഫ് സ്ഥാനാർത്ഥി ടി.പി ഷാജി റോഡ് ഷോ നടത്തി. മേലെ പട്ടാമ്പി കൂൾ സിറ്റി മുതൽ പട്ടാമ്പി ബസ് സ്റ്റാൻ്റ് വരെ പെരുന്നാൾ സായാഹ്നത്തിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കാളികളായി.
യു.ഡി.എഫ് നേതൃത്വവും ജനങ്ങളും തന്നിൽ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച് വലിയ ഭൂരിപക്ഷത്തിൽ പട്ടാമ്പി തിരിച്ചുപിടിക്കുമെന്ന് ഷാജി പ്രഖ്യാപിച്ചു.
യു.ഡി.എഫ് നേതാക്കളായ കെ.പി ബാപ്പുട്ടി, കമ്മുക്കുട്ടി എടത്തോൾ, പി.കെ. ഉണ്ണികൃഷ്ണൻ മാസ്റ്റർ, എ.പി രാമദാസ് മാസ്റ്റർ, കെ.ആർ നാരായണ സ്വാമി, ജിതേഷ് മോഴിക്കുന്നം, വി.എം മുഹമ്മദലി, കെ.ടി.എ ജബ്ബാർ, പി.ടി കുഞ്ഞാനു മാസ്റ്റർ, സി.എ സാജിദ്, അഡ്വ.പി. രാമദാസ്, എം. രാധാകൃഷ്ണൻ, മുസ്തഫ മാസ്റ്റർ, അഡ്വ.മുഹമ്മദലി മാറ്റാത്തടം, സി.ടി ഉമ്മർ, അസീസ് പടന്ന, ഇ.കെ ഷാജി, രവീന്ദ്രനാദ് തുടങ്ങിയവർ റോഡ് ഷോയ്ക്ക് നേതൃത്വം നൽകി.
YouTube channel Link...
https://youtu.be/FSDcSR6INQU?si=e6jaWVLw_zrZmEVv
