ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ബി.ടെക് വിദ്യാർത്ഥി മരിച്ചു.

പെരിന്തൽമണ്ണ ചെറുകര ആലുംകുട്ടത്തിൽ റിട്ട.വാട്ടർ അതോറിറ്റി എ.ഇ കുമ്പളക്കുഴി അഫ്സലിന്റെ മകൻ മുഹമ്മദ് ഫർഹാനാണ് (19) മരിച്ചത്. 

തൃശൂർ മുണ്ടൂരിലാണ് അപകടം. ചെറുകരയിലെ വീട്ടിൽ നിന്ന് ഇരിങ്ങാലക്കുട കോളേജിലേക്ക് പുറപ്പെട്ട ഫർഹാൻ ഓടിച്ച ബൈക്കും ടിപ്പർ ലോറിയുമിടിച്ചാണ് മരണം. 

ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ ബി.ടെക് വിദ്യാർത്ഥിയാണ് ഫർഹാൻ.

മാതാവ്: ഷാജി മോൾ (അധ്യാപിക, എ.എം.എൽ.പി സ്‌കൂൾ ചെറുകര). 

സഹോദരിമാർ: 

ഡോ.ഫാത്തിമ ഫിദ (പി.ജി വിദ്യാർഥി, ബെംഗളൂരു), ഫിയ (എം.ടെക് വിദ്യാർത്ഥി, എൻ.ഐ.ടി കോഴിക്കോട്). 

ഖബറടക്കം ചെറുകര ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം