എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മുല്യനിർണ്ണയം ഏപ്രിൽ 16ന് തുടങ്ങും.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പുന:ക്രമീകരിച്ച എസ്.എസ്.എൽ.സി,  ഹയർ സെക്കൻഡറി പരീക്ഷകളുടെ മുല്യനിർണ്ണയം ഏപ്രിൽ 16ന് തുടങ്ങും. 

ഏപ്രിൽ ആറ് മുതൽ 25 വരെ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ് വന്നതോടെയാണ് തീയതിയിൽ മാറ്റം വന്നത്.

സംസ്ഥാനത്ത് 89 ക്യാമ്പുകളിലായി ഇരുപത്തിനാലായിരത്തോളം അധ്യാപകരാണ് മൂല്യനിർണ്ണയത്തിൽ പങ്കാളികളാവുക. പുതുക്കിയ കലണ്ടർ പ്രകാരം മൂന്ന് ഘട്ടമായാണ് മൂല്യനിർണയം. 

ആദ്യഘട്ടം ഏപ്രിൽ 16 മുതൽ 18 വരെയും രണ്ടാംഘട്ടം ഏപ്രിൽ 20 മുതൽ 25 വരെയും മൂന്നാം ഘട്ടം ഏപ്രിൽ 27 മുതൽ മേയ് രണ്ട് വരെയുമാണ്. മെയ് രണ്ടാം വാരത്തോടെ പരീക്ഷാഫലം പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.

എസ്.എസ്.എൽ.സിക്ക് 4.14 ലക്ഷം വിദ്യാർഥികളുടെ 36 ലക്ഷത്തോളം ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യും. എഴുപത് കേന്ദ്രങ്ങളിൽ 10,500 അധ്യാപകർ ഭാഗഭാക്കാവും. 

ഹയർ സെക്കൻഡറിയിൽ 8.7 ലക്ഷം വിദ്യാർഥികളുടെ 80 ലക്ഷത്തോളം പേപ്പറുകൾ മൂല്യനിർണ്ണയം ചെയ്യും. 

വി.എച്ച്.എസ്.സിയിൽ 30,000 വിദ്യാർഥികളും പരീക്ഷ എഴുതിയിട്ടുണ്ട്. പൊതു വിദ്യാലയങ്ങളിലെ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളുടെ പരീക്ഷാ ഫലം മെയ് രണ്ടിന് പുറത്തു വരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം