കൂറ്റനാട് കലവറയിൽ മെയ് 8, 9, 10 തിയ്യതികളിൽ നടക്കുന്ന കാർഷിക കലയുത്സവത്തിൻ്റെ മുന്നോടിയായി ഏപ്രിൽ 30 മുതൽ മെയ് 7 വരെ ആറ് സിനിമകളുടെ പ്രദർശനം സംഘടിപ്പിക്കും.
ഏപ്രിൽ 30ന്, 2024 ലെ ഏറ്റവും മികച്ച നടിക്കും നവാഗത സംവിധായകനുമുള്ള അവാർഡ് ലഭിച്ച 'തടവ്' എന്ന സിനിമയാണ് പ്രദർശിപ്പിക്കുന്നത്.
മെയ് 2ന് വർത്തമാന ഇന്ത്യൻ സാഹചര്യങ്ങളെ വിശകലനം ചെയ്യുന്ന രാമദാസ് കടവല്ലൂരിൻ്റെ 'സത്യപ്പുല്ല്' പ്രദർശിപ്പിക്കും.
മെയ് 3ന് തീവ്ര ഇന്ത്യൻ ഇടതുപക്ഷ പ്രസ്ഥാനത്തിൻ്റെ ദാർശനികനും പിന്നീട് ജനാധിപത്യ ഭരണ സംവിധാനങ്ങളാണ് കൂടുൽ മികച്ചത് എന്ന നിലപാടിലേക്കും എത്തിച്ചേർന്ന കെ.വേണുവിനെ കുറിച്ചുള്ള എം.ജി ശശിയുടെ 'ഇടിമുഴങ്ങിയത് ആർക്കുവേണ്ടി' എന്ന ബയോഗ്രാഫിക്കൽ ഡോക്യുമെൻ്ററിയാണ് പ്രദർശിപ്പിക്കുന്നത്.
മെയ് 6ന് 2025ലെ IFFK യിൽ പ്രദർശിപ്പിച്ച ആദിത്യ ബേബിയുടെ 'ആംബ്രോസിയ' എന്ന ഫീച്ചർ ഫിലിം കാണാം.
മെയ് 7ന് സൂരജ് ദേവ് സംവിധാനം ചെയ്ത '90ൻ്റെ വസന്തങ്ങൾ', ജിഷ്ണു കെ.മനോജ് സംവിധാനം ചെയ്ത 'ക്രോസ് സെക്ഷൻ' എന്നീ രണ്ടു സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.
മെയ് 8, 9, 10 തിയ്യതികളിൽ പ്രഭാഷണങ്ങൾ, ഭിന്നശേഷി സൗഹൃദ സമ്മേളനം, ഓയിൽ ഫ്രീ പാചക പരിശീലനങ്ങൾ, കലാപരിപാടികൾ നാടകാവതരണങ്ങൾ എന്നിവയുണ്ടാവും.
കലവറയിൽ 21 ദിവസം നീണ്ടു നിൽക്കുന്ന കുട്ടികളുടെ നാടക പരിശീലന ക്യാമ്പ് നടക്കുന്നുണ്ട്.
