തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ കണ്ണീരോടെ മുതുതലയും

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ 90 ശതമാനം പൊളളലേറ്റ് ചികിത്സയിലായിരുന്ന മുതുതല കൊഴിക്കോട്ടിരി സ്വദേശി പ്രവീൺ (അപ്പു - 45) മരിച്ചു. 

അതേ സമയം പ്രവീണിൻ്റെ നാട്ടുകാരായ സുരേഷും മകൻ സുജിതും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

വർഷങ്ങളായി കരിമരുന്ന് പണിശാലയിൽ പണിയെടുക്കുന്നവരാണിവർ. ഒന്നാം ഷെഡിലാണ് പ്രവീൺ പണിയെടുത്തിരുന്നത്.

പന്തികേട് മണത്തപ്പോൾ സുരേഷ് പാടത്തിലൂടെ ഓടി രക്ഷപ്പെട്ടു. പിന്നീട് അവിടെ നടന്നതൊന്നും സുരേഷിന് അറിയില്ല. ഒന്നാം ഷെഡിലായതു കൊണ്ടാണ് പ്രവീണിന് രക്ഷപ്പെടാൻ കഴിയാതിരുന്നത്. പ്രവീണിൻ്റെ മരണവാർത്ത വന്നതോടെ മുതുതലയും കണ്ണീരിലാണ്.

കൊഴിക്കോട്ടിരി കൂളിക്കുന്ന് പറമ്പിൽ പരേതനായ ചന്ദ്രൻ്റെ മകനാണ് പ്രവീൺ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം