വെടിക്കോപ്പ് നിർമ്മാണത്തിൽ സഹായത്തിലേർപ്പെട്ടിരുന്ന മേക്കപ്പ് ആർട്ടിസ്റ്റായ ചിറയ്ക്കൽ ഇഞ്ചമുടി സ്വദേശി വടക്കേ പുരയ്ക്കൽ ബിജീഷ് (40) ആണ് മരിച്ചത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് (ബുധൻ) വൈകുന്നേരം നാട്ടിക പൊതു ശ്‌മശാനത്തിൽ സംസ്കരിച്ചു.
പൂരങ്ങളെയും വെടിക്കെട്ടിനെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന ബിജീഷ് തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിൻ്റെ വെടിക്കെട്ട് സാമഗ്രികൾ ഒരുക്കുന്നതിൽ സഹായിച്ചു കൊണ്ടിരിക്കെ സ്ഫോടനത്തിൽ പെടുകയായിരുന്നു. നിരവധി സിനിമകളിൽ പ്രമുഖ നടീ നടൻമാരുടെ മേക്കപ്പ് മാനായി പ്രവർത്തിച്ചിട്ടുണ്ട്.
വിസ്‌മയ മോഹൻലാൽ നായികയാകുന്ന തുടക്കം എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി പ്രവർത്തിച്ചത്.
പിതാവ് : പരേതനായ ബാലൻ. അമ്മ: കാഞ്ചന. സഹോദരങ്ങൾ: ബാബു, ബിജു, ബിനിൽ, ബീന.
Tags
Fire
