കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂറ്റനാട് യൂണിറ്റ് 40-ാം വാർഷികവും, കുടുംബ സംഗമവും സമാപിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂറ്റനാട് യൂണിറ്റ് ദ്വൈവാർഷിക  പൊതുയോഗം, പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ്, മുതിർന്ന വ്യാപാരികളെ ആദരിക്കൽ തുടങ്ങിയ പരിപാടികളോടെയാണ് വാർഷിക സമ്മേളനം നടന്നത്.

കൂറ്റനാട് സംഗമം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും പാലക്കാട് ജില്ലാ പ്രസിഡണ്ടുമായ ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.ആർ.ബാലൻ അധ്യക്ഷത വഹിച്ചു.

യൂണിറ്റ് ജനറൽ സെക്രട്ടറി ടി.പി ഷക്കീർ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ടി.വി സുധീർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

ജില്ലാ സെക്രട്ടറി വി.പ്രജിത്ത്, സംസ്ഥാന കൗൺസിലർ ഷമീർ വൈക്കത്ത്, തൃത്താല മണ്ഡലം ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ, ട്രഷറർ എ.കെ അബൂബക്കർ, യൂത്ത് വിങ്ങ് പ്രസിഡണ്ട് കെ.വി റിയാസ്, വനിത വിങ്ങ് ജനറൽ സെക്രട്ടറി രാധിക, വാർഡ് ലീഡർ പി.വി ഉമർ എന്നിവർ സംസാരിച്ചു.

40 വർഷം മുമ്പ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂറ്റനാട് യൂണിറ്റ് രൂപീകരണ കാലം മുതൽ യൂണിറ്റിൽ അംഗമായി പ്രവർത്തിക്കുകയും, ഇപ്പോഴും വ്യാപാര രംഗത്ത് സജീവമായി നിലനിൽക്കുകയും ചെയ്യുന്ന മുതിർന്ന വ്യാപാരികളെ ചടങ്ങിൽ ആദരിച്ചു. 

2026-28 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് ജില്ലാ ജനറൽ സെക്രട്ടറി കെ.എ.ഹമീദ് മുഖ്യ വരണാധികാരിയായി, 

ഭാരവാഹികൾ :

കെ.ആർ ബാലൻ (പ്രസിഡണ്ട്), ടി.എൻ സുഭാഷ്, സലിം ചുങ്കത്ത്, സുകുമാരൻ ഐഡിയൽ (വൈസ് പ്രസിഡണ്ടുമാർ). ടി.പി ഷക്കീർ (ജന.സെക്രട്ടറി), ശശി പ്രീമിയർ, സത്യരാജ്, പി.ബി ബിനീഷ് (സെക്രട്ടറിമാർ), പി.വി സുധീർ (ട്രഷറർ).

കാലിക്കറ്റ് ഷാസ് മ്യൂസിക്കൽ ബാൻ്റ് അവതരിപ്പിക്കുന്ന സംഗീത വിരുന്നും, വ്യാപാരി കുടുംബാംഗങ്ങളും മക്കളും അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം