കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വിരണ്ടോടിയ ആന പാപ്പാനെ ചവിട്ടിക്കൊന്നു.

പാലക്കാട് കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ആനയാണ് പാപ്പാനെ ചവിട്ടിക്കൊന്നുത്. കൊല്ലങ്കോട് 'ഗോവിന്ദൻ കുട്ടി' എന്ന ആനയാണ് പാപ്പാൻ രാമനെ ചവിട്ടിക്കൊന്നത്. 

തടുക്കശ്ശേരി നാഗൻകുളങ്ങര ക്ഷേത്രോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പകൽ ശീവേലിക്കിടെ ആന വിരണ്ടോടുകയായിരുന്നു. തെക്കും ഭാഗം ദേശം എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്.

വിരണ്ടോടിയ ആന വീടുകളിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ, പാപ്പാൻ പിറകെ ഓടിച്ചെന്നു. തുടർന്ന് ആനയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാപ്പാനെ ചവിട്ടിയത്. ഗുരുതരമായി പരിക്കേറ്റ പാപ്പാനെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഉത്സവത്തിനെത്തിയ ഭക്തജനങ്ങളും നാട്ടുകാരും ആന വിരണ്ടോടിയ പരിഭ്രാന്തിയിൽ ചിതറി ഓടി.  ഇടഞ്ഞ ആനയെ എലിഫൻ്റ് സ്ക്വാഡും പാപ്പാൻമാരും ചേർന്ന് ഏറെ നേരം പാടുപെട്ടാണ് തളച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും എലിഫൻ്റ് സ്ക്വാഡും സ്ഥലത്ത് എത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം