ജലം ഓരോ തുള്ളിയും അമൂല്യമാണ് എന്ന പ്രമേയത്തിൽ എസ്.വൈ.എസ് ആചരിക്കുന്ന ദ്വൈമാസ ജലസംരക്ഷണ ക്യാമ്പയിൻ്റെ ഭാഗമായി പട്ടാമ്പി സോൺ ജലസംരക്ഷണ സദസ്സ് നടന്നു.
ഓങ്ങല്ലൂർ നരയൻകുന്ന് നൂറുൽ ഹുദാ ഇസ്ലാമിക് അക്കാദമിയിൽ നടന്ന പരിപാടി സോൺ ജനറൽ സെക്രട്ടറി യു.എ റഷീദ് അസ്ഹരി അൽ ഹികമി ഉദ്ഘാടനം ചെയ്തു.
ഫിനാൻസ് സെക്രട്ടറി ഹസൈനാർ അഹസനി അധ്യക്ഷത വഹിച്ചു. സമസ്ത ഖാരിഉം മഹല്ല് ഖത്തീബുമായ സയ്യിദ് അബ്ദുറഊഫ് അൽ ബുഖാരി വെട്ടിച്ചിറ പ്രാർത്ഥന നടത്തി.
സോൺ സാന്ത്വനം സെക്രട്ടറി മർ സൂഖ് പൊയിലൂർ വിഷയാവതരണം നടത്തി. നരയൻകുന്ന് ജുമാമസ്ജിദ് സെക്രട്ടറി മുഹമ്മദലി, കമ്മിറ്റി അംഗങ്ങളായ കുഞ്ഞി മൊയ്തു, ബാവ, മുസ്തഫ, എസ്.വൈ.എസ് സോൺ പ്രസിഡണ്ട് ഉസ്മാൻ സഖാഫി കോഴിക്കോട്ടിരി, സാമൂഹികം സെക്രട്ടറി
എം.പി മുസ്തഫ വെസ്റ്റ് കൊടുമുണ്ട, കെ.പി അബ്ദുൽ ഗഫാർ അഹ്സനി, അബൂ താഹിർ കള്ളാടിപ്പറ്റ, നിസാമുദ്ദീൻ സഖാഫി പട്ടാമ്പി, ഷംസുദ്ദീൻ സഖാഫി ഓങ്ങല്ലൂർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഇഫ്താർ ഖൈമ വളണ്ടിയേഴ്സ്നുള്ള അനുമോദനവും നടന്നു.
