റിയാദിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ചുണ്ടമ്പറ്റ സ്വദേശി സൈതലവി (52) യെ താമസ സ്ഥലത്തിന് സമീപം നിർത്തിയിട്ടിരുന്ന സ്വന്തം വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പരിസരവാസിയാണ് വിവരം സുഹൃത്തുക്കളെ അറിയിച്ചത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
പിതാവ്: അലി. മാതാവ്: സൈനബ. ഭാര്യ: സജ്ന. മക്കൾ: ഷഹന ഷെറിൻ, ഷഹനാദ്, ഷിബിയാസ്. മരുമകൻ: ഷബീർ കളത്തിൽ (കട്ടുപ്പാറ).
മരണ വിവരമറിഞ്ഞ് ജിദ്ദയിലുള്ള സഹോദരൻ സലീം റിയാദിലെത്തിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമ നടപടികൾ തുടങ്ങിയിട്ടുണ്ട്.
Tags
പ്രവാസി
