പതിറ്റാണ്ടു കാലമായി സോഷ്യലിസ്റ്റ് പാതയിലൂടെ സഞ്ചരിക്കുകയും സർവ്വതോന്മുഖമായ വികസനം ലക്ഷ്യമിടുകയും ചെയ്യുന്ന സോഷ്യലിസ്റ്റ് ജനതാദൾ (SJD) കേരളത്തിലെ ഇടതു മുന്നണി സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകുമെന്ന് സംസ്ഥാന ഭാരവാഹികൾ കൂറ്റനാട് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സമര പോരാട്ടങ്ങൾ ശക്തിപ്പെടുത്താൻ ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരണം. മതേതരത്വത്തിൽ അധിഷ്ഠിതമായി നാടിൻ്റെ അഖണ്ഡതക്കും ഐശ്വര്യത്തിനും പ്രാധാന്യം നൽകി ജനാധിപത്യം അരക്കിട്ടുറപ്പിക്കാൻ വേണ്ടിയുള്ള പ്രവർത്തനമാണ് സോഷ്യലിസ്റ്റ് ജനതാദൾ തുടരുന്നത്. സമത്വവും ക്ഷേമവും നിറഞ്ഞു നിൽക്കുന്ന ഒരു സാമൂഹ്യക്രമം പടുത്തുയർത്താൻ ലക്ഷ്യമിടുന്നതുകൊണ്ടാണ് ഇടതുമുന്നണിയെ പിന്തുണക്കുന്നത്.
തൃത്താലയിൽ മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാർത്ഥി എം.ബി രാജേഷിനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ സോഷ്യലിസ്റ്റ് ജനതാദൾ പ്രതിജ്ഞാബദ്ധമാണെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് ശ്രീനിവാസൻ കുറുപ്പത്ത്, ജനറൽ സെക്രട്ടറി പി.കെ ശാന്തകുമാർ, വൈസ് പ്രസിഡൻ്റ് കെ.എ ബഷീർ, സെക്രട്ടറി ആയിഷ ആലത്തൂർ, ജില്ലാ പ്രസിഡണ്ട് തയ്യിൽ നാസർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
