വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം

കോഴിക്കോട് തിരുവമ്പാടിക്ക് സമീപം ആനക്കാംപൊയിലിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞ് ദമ്പതികൾക്ക് ദാരുണാന്ത്യം. 

ആനക്കാംപൊയിൽ പുത്തൻപുരയിൽ ഷിജു ജോസഫ് (49), ഭാര്യ ബിൻസി (41) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9 മണിയോടെ ആനക്കാംപൊയിൽ - പുല്ലൂരാംപാറ റോഡിലെ തേക്കിൻ തോട്ടം  ഇറക്കത്തിലാണ് അപകടം.

തിരുവമ്പാടിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഭാര്യയെ ജോലിസ്ഥലത്ത് കൊണ്ടുവിടാൻ പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇറക്കത്തിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു.

ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല.

വിദ്യാർഥികളായ അതുൽ, അമേയ എന്നിവർ മക്കളാണ്. ദമ്പതികളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ്  നാട്ടുകാർ. മാതാപിതാക്കളെ ഒരുമിച്ച് നഷ്‌ടപ്പെട്ട കുട്ടികളെ ഓർത്താണ് നാടിൻ്റെ സങ്കടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം