നെയ്യാറ്റിൻകര വ്ലാത്താങ്കരയിൽ എം.എൽ അൽമ (32) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.
കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക നിഗമനം. വീടിനകത്തുള്ള മുറിയിൽ വെച്ചാണ് അൽമയെ ഭർത്താവ് വിഷ്ണുനാഥ് (36) കൊലപ്പെടുത്തിയത്.
കൊല നടത്തിയ ശേഷം തൊട്ടടുത്തുള്ള സഹോദരൻ്റെ വീട്ടിൽ ചെന്ന് നടന്ന സംഭവം അറിയിക്കുകയും ചെയ്തു. ഒമ്പത് വർഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. ഇവർക്ക് മക്കളില്ല.
പി.എസ്.സി പരിശീലന കേന്ദ്രങ്ങളിൽ അധ്യാപകനായി ജോലി ചെയ്യുന്ന വിഷ്ണുനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags
Crime ക്രൈം
