കരാട്ടെ പരിശീലനത്തിനിടെ പെൺകുട്ടി കുഴഞ്ഞുവീണു മരിച്ചു

കൊല്ലം അഞ്ചലിലാണ് സംഭവം. വാളകം പുത്തൻവിള ബിനോയ്- സിമി ദമ്പതികളുടെ മകൾ അഹന (11) യാണ് മരിച്ചത്. 

ചിരട്ടക്കോണത്തെ സ്വകാര്യ സ്‌കൂളിലെ വിദ്യാർഥിയാണ് അഹന. 

ഇന്ന് (വ്യാഴാഴ്ച) രാവിലെ ഒമ്പതരയോടെ മാതാവിനോടൊപ്പം അഞ്ചലിലെ കരാട്ടെ പരിശീലന കേന്ദ്രത്തിൽ എത്തിയതായിരുന്നു അഹന. 

ഉച്ചയ്ക്ക് രണ്ടരയോടെ  വയറുവേദനയും ഛർദ്ദിയുമുണ്ടായി. പിന്നീട് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അഹനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരണവുമായി ബന്ധപ്പെട്ട വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

സഹോദരൻ: അഹാൻ. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം