തൃത്താലയെ ഉണർത്തി വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്

തൃത്താലയിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി രാജേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം മണ്ഡലത്തിൽ എസ്.എഫ്.ഐ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. 

എം.ബി രാജേഷിനു വേണ്ടിയുള്ള സവിശേഷമായ സിഗ്നേച്ചർ പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾ, തൃത്താലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയ എം.ബി.ആറിനൊപ്പം നിൽക്കണമെന്ന് ആഹ്വാനം ചെയ്തു. 

എം.ബി രാജേഷിന്റെ വിജയത്തിനായി മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം എസ്.എഫ്.ഐയുടെ  നേതൃത്വത്തിൽ ഫ്ലാഷ് മോബ് നടത്തി. വിവിധ കലാരംഗങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥികളാണ് ഫ്ലാഷ് മോബിൽ അണിനിരന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം