(പ്രതീകാത്മക ചിത്രം)
മലപ്പുറം അരീക്കോട് പൂവത്തുംകണ്ടിയിൽ തൊഴുത്തിന് തീപിടിച്ച് മൂന്ന് കാളകൾ വെന്തുചത്തു.
അരീക്കോട് പൂവത്തുംകണ്ടി സ്വദേശി ഫസലിൻ്റെ ഉടമസ്ഥതയിലുള്ള തൊഴുത്തിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം.
കാളപൂട്ടിന് കൊണ്ടുപോകുന്ന കാളകളാണ് വെന്തു ചത്തത്. തൊഴുത്തിന് സമീപം കെട്ടിയിരുന്ന നായ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു.
കാളപൂട്ടിന് കൊണ്ടുപോകുന്ന പ്രത്യേക ഇനത്തിൽപ്പെട്ട കാളകളായിരുന്നു ചത്തത്. ഓരോ കാളയ്ക്കും ഏകദേശം ഏഴ് ലക്ഷം രൂപയോളം വിപണി വിലയുണ്ട്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീപിടിത്തം അറിഞ്ഞ ഉടൻ തന്നെ മുക്കം അഗ്നിരക്ഷാ സേന എത്തി തീ അണയ്ച്ചെങ്കിലും കാളകളെ രക്ഷിക്കാനായില്ല.
അരീക്കോട് പൊലീസ് സ്ഥലത്തെത്തി കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.
Tags
Fire
