വ്യവസായം തുടങ്ങാൻ കേരളത്തിലെത്തുന്നവരെ എതിരേൽക്കേണ്ടത് ചെങ്കൊടി കാട്ടിയല്ല, ചുവന്ന പരവതാനി വിരിച്ചാണെന്ന് ശശി തരൂർ എം.പി. തൃത്താല ആലൂരിൽ യു.ഡി.വൈ.എഫ് സംഘടിപ്പിച്ച യുവ തലമുറയുമായുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വയം സംരംഭകരായ രണ്ടു പേർ അഞ്ചു വർഷത്തിനുള്ളിൽ ആത്മഹത്യ ചെയ്ത സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും സഞ്ചരിക്കുമ്പോൾ വ്യവസായികളെ കാണാറുണ്ട്. കേരളത്തിൽ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ ആവശ്യപ്പെടാറുണ്ട്.
എന്നാൽ ഒരാളും അനുകൂല മറുപടി ഇതുവരെ പറഞ്ഞിട്ടില്ല. പത്തൊമ്പതാം നൂറ്റാണ്ടിൽ നിന്ന് മുന്നോട്ട് പോകാത്ത എൽ.ഡി.എഫും പതിനാറാം നൂറ്റാണ്ടിൽ ജീവിക്കുന്ന ബി.ജെ.പിയും കേരളത്തെ അന്ധകാര യുഗത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ടി.എം നഹാസ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി വി.ടി ബൽറാം, സി.വി ബാലചന്ദ്രൻ, ടി.എ അസീസ് ബി.എസ് മുസ്തഫ തങ്ങൾ, ഒ.കെ.ഫാറൂഖ്, യു.ടി താഹിർ, പി.എം മുനീബ് ഹസ്സൻ, പി.ഇ.എ സാലിഹ്, പ്രൊ.അരുൺ കരിപ്പാൽ, വി.പി സുബ്രമണ്യൻ, തുടങ്ങിയവർ സംസാരിച്ചു.
