ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. ഗുരുവായൂർ തൊഴിയൂരിലാണ് അപകടം.

വടക്കേക്കാട് എടക്കര റോഡിൽ ചന്ദനത്ത് ബഷീറിൻ്റെ മകൻ ദിൽഷാദ് (24) ആണ് മരിച്ചത്. തൊഴിയൂർ ഐ.സി.എ കോളേജിന് സമീപം ഇന്നലെ രാത്രിയാണ്  അപകടം. 

വൈദ്യുതി പോസ്റ്റിൽ തല ഇടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചു വീണ ദിൽഷാദിനെ ഉടൻതന്നെ തൊഴിയൂർ ലൈഫ് കെയർ പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം