നിർത്തിയിട്ടിരുന്ന ക്രെയിനിന്റെ പിന്നിൽ സ്കൂൾ ബസ്സിടിച്ച് ഡ്രൈവർ മരിച്ചു.

തിരുവനന്തപുരം അയിരൂർ എം.ജി.എം സ്കൂളിലെ ഡ്രൈവർ ഷാജിയാണ് അപകടത്തിൽ മരിച്ചത്. കല്ലമ്പലം സ്വദേശിയാണ്. ബസിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

അയിരൂർ എം.ജി.എം സ്‌കൂളിലെ അധ്യാപകരാണ് ബസ്സിൽ യാത്ര ചെയ്തിരുന്നത്. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി റൂട്ട് പരിശോധിക്കാൻ പോയതായിരുന്നു അവർ. 

അപകടത്തിൽ ബസിൻ്റെ മുൻവശം ഭാഗികമായി തകർന്നു. ഡ്രൈവർ സീറ്റിൽ കുടുങ്ങിപ്പോയ ഷാജിയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.

അപകടത്തെത്തുടർന്ന് ദേശീയ പാതയിൽ ഗതാഗത തടസ്സമുണ്ടായി. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം