അകാലത്തിൽ വേർപിരിഞ്ഞ യൂത്ത് കോൺഗ്രസ് മുൻ വല്ലപ്പുഴ മണ്ഡലം പ്രസിഡൻ്റും, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റുമായ മൻസൂർ ചൂരക്കോടിനെ 'ചർക്ക'യുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.
അദ്ദേഹത്തിൻ്റെ ഓർമ്മയ്ക്കായി രണ്ടു പേർക്ക് അമ്പത്തി അയ്യായിരം രൂപ വിലവരുന്ന വൈദ്യുത ചക്ര കസേര നൽകി.
ചൂരക്കോട് അത്താണിയിൽ നടന്ന ചടങ്ങ് 'ചർക്ക' ചെയർമാൻ റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. സൈദ് കോടനാട് അധ്യക്ഷത വഹിച്ചു.
കമ്മുക്കുട്ടി എടത്തോൾ, അഡ്വ.രാംദാസ്, ജിതേഷ് മോഴിക്കുന്നം, ബിന്ദു സന്തോഷ്, എം.ടി സലാം, അഡ്വ:എ.എ ജമാൽ, ഹക്കീം ചൂരക്കോട്, നാസർ ചൂരക്കോട്, റഫീഖ് വല്ലപ്പുഴ, വി.എം മുസ്തഫ, നസീർ ആലിക്കൽ, ഇ.പി.എം ഇക്ബാൽ, അലി ആലിക്കൽ, സി.കെ സിദ്ധീഖ്, ടി.സഹദുള്ള, കെ.അഷറഫലി, ഷാജി മോൻ, പ്രേമലത, യൂസഫ് കുറുവട്ടൂർ എന്നിവർ സംസാരിച്ചു.
Tags
Memory
