അമ്പിളി ചേട്ടന് ഇനി ലയൺസിൻ്റെ കുടക്കീഴിൽ ലോട്ടറി ടിക്കറ്റ് വിൽക്കാം

ജീവിത പോരാട്ടത്തിന് ചെറിയൊരു കരുതലും ലെറ്റ്‌സ് ഫുട്ബോൾ പദ്ധതിയും നടപ്പാക്കി പട്ടാമ്പി ലയൺസ് ക്ലബ്. 

ഹ്യുമാനിറ്റേറിയൻ പദ്ധതിയുടെ ഭാഗമായി    ശങ്കരമംഗലം രണ്ടാം മൈലിൽ ലോട്ടറി കച്ചവടം നടത്തുന്ന അമ്പിളി ചേട്ടന്  ലയൺസ് ക്ലബ് ഭീമൻ കുടയും ലോട്ടറി ബാഗും നൽകി. 

'ജീവിത പോരാട്ടത്തിന് ചെറിയൊരു കരുതൽ' എന്ന സന്ദേശത്തോടെ  ലയൺസ് ക്ലബ് നടത്തി വരുന്ന സഹായ പദ്ധതിയാണിത്.

ജില്ലാ സെക്രട്ടറി പ്രശാന്ത് മേനോൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മൊബൈൽ ഉപയോഗം കുറച്ച് ഫുട്ബോൾ കളി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ലെറ്റ്സ് ഫുട്ബോൾ പദ്ധതി പ്രകാരം മുനിസിപ്പൽ കൗൺസിലർ പി.ഗിരിജ ഫുട്ബോൾ ഏറ്റുവാങ്ങി.

പട്ടാമ്പി ലയൺ ക്ലബ് സർവീസ് ചെയർപേഴ്സൺ കെ.മനോജ്‌, എം.ജി. വിജയൻ, കെ.രാജ്‌കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം