പട്ടാമ്പി ചോരക്കുന്നിൽ സൗജന്യ കുടിവെള്ള വിതരണം തുടങ്ങി

പട്ടാമ്പി ചോരക്കുന്ന് ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റി, ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നേതൃത്വത്തിൽ പ്രദേശത്ത് കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന സ്ഥലങ്ങളിലേക്ക് സൗജന്യ കുടിവെള്ളം വിതരണം  തുടങ്ങി.

വിവിധ ഭാഗങ്ങളിലായി ഒരു ദിവസം ഏഴായിരം ലിറ്റർ വെള്ളമാണ് വിതരണം ചെയ്യുന്നത്. കുടിവെള്ള ക്ഷാമത്തിന് സ്ഥിരം പരിഹാരമാകുന്നതു വരെ വെളളമെത്തിക്കും.

ചോരക്കുന്ന് ലീഗ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ കുടിവെള്ള വിതരണ വാഹനത്തിന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എ.എം.എ.കരീം ഫ്ലാഗ് ഓഫ് ചെയ്തു.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.എ സാജിത്, നഗരസഭാ കൗൺസിലർമാരായ പി.സാദിഖ്, മുനവ്വിറ റാസി, നേതാക്കളായ കെ.പി.എ റസാഖ് മാസ്റ്റർ, യാസർ വലിയ പറമ്പിൽ, ടി.പി.അബൂബക്കർ, സി.എ സാദിഖ്, സി.എ  ഷാഫി, ഷംസുദ്ദീൻ, എം.റിഷാദ്, ഷരീഫ്, കെ.ഹാഷിർ തുടങ്ങിയവർ നേതൃത്വം നൽകി.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം