തൃശൂരിൽ കനത്ത വേനൽ മഴയ്‌ക്കൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വെങ്ങിണിശേരി കപ്പക്കാട് നാല് കുട്ടികൾക്ക് പരിക്കേറ്റു.
ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് മിന്നലേറ്റത്. ഇന്ന് (ചൊവ്വാഴ്ച) വൈകിട്ട് അഞ്ചുമണിയോടെ വീടിനു സമീപം കളിച്ചു കൊണ്ടിരിക്കെയാണ് മിന്നലേറ്റത്.
പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരു കുട്ടിയുടെ കാലിന് പൊള്ളലേറ്റിട്ടുണ്ട്.
കുട്ടികളുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
തൃശൂർ ജില്ലയിൽ വേനൽ മഴ ശക്തമായതോടെ ഇടിമിന്നൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
Tags
കാലാവസ്ഥ

