അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിധിന്‍ രാജിന്‍റെ മരണത്തിനുത്തരവാദികളായ അധ്യാപകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് സമത്വവാദ സംഘം അംബേദ്ക്കര്‍ ജയന്തി സമ്മേളനം ആവശ്യപ്പെട്ടു.
സാമൂഹിക പ്രവര്‍ത്തകനും ജനപ്രതിനിധിയുമായ മുരളീധരന്‍ പരിയാപുരത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. സമത്വവാദ സംഘം ചെയര്‍മാന്‍ എം.ടി ജയരാജന്‍ അധ്യക്ഷത വഹിച്ചു.
അറിയപ്പെടാത്ത പോരാളികള്‍ എന്ന വിഷയത്തില്‍ ഇ.കണ്ണന്‍, കൊല്ലക്കണ്ണന്‍ ചാത്തന്‍ മാസ്റ്റര്‍, ചാത്തപ്പന്‍ തുടങ്ങിയവരെ കുറിച്ച് പ്രാദേശിക ചരിത്രകാരന്‍ താജിഷ് ചേക്കോട് സംസാരിച്ചു.
തുടര്‍ന്ന് സമത്വവാദ സംഘം ജനറല്‍ സെക്രട്ടറി കെ.നാരായണന്‍ വിവിധ മേഖലകളില്‍ ശ്രദ്ധേയരായവരെ ആദരിച്ചു. കവി രേഖ മുരളീധരന്‍, ഡോ.സവ്യന്‍, ഷെര്‍ലിന്‍ ഉള്ളേരി, പ്രദീപ് കുമാര്‍, കെ.വി മനോജ് കുമാര്‍, പ്രഭാകരന്‍ നടുവട്ടം തുടങ്ങിയവര്‍ സംസാരിച്ചു. സുമേഷ് നിഹാരിക സ്വാഗതവും, എം.ടി ഗോപാലന്‍ നന്ദിയും പറഞ്ഞു.
