പട്ടാമ്പി ജി.എം.എൽ.പി സ്‌കൂൾ 121-ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പട്ടാമ്പി SHO കെ.ജെ ജിനേഷ് ഉദ്ഘാടനം ചെയ്തു.
പി.മോഹനസുന്ദരൻ, ടി.അബ്ദുള്ളക്കുട്ടി, മുത്തുക്കോയ തങ്ങൾ, മുരളീധരൻ വേളേരിമഠം, വിനോജ് കാവുള്ളിത്തൊടി, സി.ക്രിസ്റ്റി, കെ.എൻ രമ, അബുട്ടി ആലിക്കൽ, സി.പി അഷറഫ്, പ്രധാന അധ്യാപിക ടി.രേഖ, കെ.മൻസൂർ, ജംഷീല പി.ജെറിൻ, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ ഖയ്യൂം എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികളും, പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും സംബന്ധിച്ചു.
ഇരുപത് വർഷത്തോളം സ്‌കൂളിൽ സേവനമഷ്ഠിച്ച അധ്യാപികമാരായ പി.ജെ സൈറാബാനു, എൻ.എസ് ഇന്ദിര എന്നിവരെ ആദരിച്ചു. പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ കോ-ഓഡിനേറ്റർ ടി.പി സക്കീർ ഹുസൈൻ്റെ സാന്നിധ്യത്തിൽ പൂർവ്വ വിദ്യാർത്ഥികളായ കെ.എൻ ലത, ശോഭ ടീച്ചർ എന്നിവരാണ് ആദരിച്ചത്.
Tags
Education
