തൂത ഭഗവതി ക്ഷേത്രത്തിലെ കാളവേലയും പൂരവും അനുബന്ധിച്ച് തിങ്കളും ചൊവ്വയും ചെർപ്പുളശേരി - പെരിന്തൽമണ്ണ റോഡിൽ ഗതാഗത നിയന്ത്രണം.
കാളവേല ദിനമായ തിങ്കൾ വൈകിട്ട് നാല് മണി മുതൽ ചൊവ്വ പുലർച്ചെ നാലുവരെയും പൂരം ദിനമായ ചൊവ്വ പകൽ 12 മുതൽ രാത്രി പത്തു മണി വരെയുമാണ് നിയന്ത്രണം.
പാലക്കാട് ഭാഗത്തുനിന്ന് പെരിന്തൽമണ്ണയിലേക്ക് പോകുന്ന വാഹനങ്ങൾ മുണ്ടൂരിൽ നിന്ന് മണ്ണാർക്കാട് വഴി തിരിഞ്ഞു പോകണം.
കോങ്ങാട്, കടമ്പഴിപ്പുറം ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ തിരുവാഴിയോട് ജങ്ഷനിൽ നിന്ന് ആര്യമ്പാവ് വഴി പോവണം. തിരുവാഴിയോടിന് ശേഷമുള്ള വാഹനങ്ങൾ മാങ്ങോട് ജങ്ഷനിൽ നിന്ന് വെള്ളിനേഴി വഴി പോവണം.
ഒറ്റപ്പാലം ഭാഗത്തു നിന്ന് പെരിന്തൽമണ്ണയിലേക്ക് വരുന്ന വാഹനങ്ങൾ ചെർപ്പുളശേരി -നെല്ലായ സിറ്റി - മാവുണ്ടിരിക്കടവ് - മുതുകുറുശി -ഏലംകുളം വഴി യാത്ര തുടരണം.
പെരിന്തൽമണ്ണ ഭാഗത്തു നിന്ന് പാലക്കാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചെറുകര വഴി ഏലംകുളം - മുതുകുറുശി - മാവുണ്ടിരിക്കടവ് - നെല്ലായ സിറ്റി - ചെർപ്പുളശേരി വഴിയും ആനമങ്ങാട് ഭാഗത്തു നിന്നുള്ള വാഹനങ്ങൾ മണലായ റോഡ്, മാവുണ്ടിരിക്കടവ്, നെല്ലായ സിറ്റി വഴിയും പോവണം.
