ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി അഞ്ച് വയസ്സാണ്. പ്രവേശനത്തിന് പരീക്ഷ നടത്തരുതെന്നും ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും പൊതു വിദ്യാലയങ്ങളിൽ പ്രവേശനം ഉറപ്പാക്കണമെന്നും കർശന നിർദ്ദേശമുണ്ട്.
ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് പുസ്‌തകവും യൂണിഫോമും സൗജന്യമാണ്. ഇതിന്റെ പേരിൽ പണം പിരിക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ജൂൺ ഒന്നിനാണ് പുതിയ അധ്യയന വർഷത്തെ ക്ലാസ് തുടങ്ങുക.
Tags
Education
