വെള്ളിയാഴ്ച 3 മണിക്ക് ആറങ്ങോട്ടുകര വ്യാപാര ഭവനിലാണ് (കുഞ്ഞുണ്ണി നഗർ) ദ്വൈവാർഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും.
യൂണിറ്റ് പ്രസിഡണ്ട് എ.കെ. അബൂബക്കറിന്റെ അധ്യക്ഷതയിൽ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും, പാലക്കാട് ജില്ലാ പ്രസിഡണ്ടുമായ ബാബു കോട്ടയിൽ യോഗം ഉദ്ഘാടനം ചെയ്യും. വ്യാപാര ഭവനിൽ പുതുതായി നിർമ്മിച്ച കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനവും ബാബു കോട്ടയിൽ നിർവഹിക്കും.
തൃത്താല നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ആർ ബാലൻ മുഖ്യാതിഥിയായി പങ്കെടുക്കും. സംസ്ഥാന കൗൺസിലർ ഷമീർ വൈക്കത്ത് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ വൈസ് പ്രസിഡണ്ട് ടി.പി ഷക്കീർ മുഖ്യ വരണാധികാരിയാവും.
Tags
പ്രാദേശികം
