അന്താരാഷ്‌ട്ര ജൈവ വൈവിധ്യ ദിനാചരണം പാലക്കാട് സംഘടിപ്പിച്ചു

കേരള സംസ്ഥാന  ജൈവ വൈവിധ്യ ബോർഡ് പാലക്കാട്‌ ജില്ലാ തലത്തിൽ അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാചരണം നടത്തി. 

പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ദിനാചരണം വൈസ് പ്രസിഡണ്ട്‌ എൻ.സരിത ഉദ്ഘാടനം ചെയ്തു.

ജില്ലാ ബി.എം.സി കൺവീനർ എസ്.ബി രാജു അധ്യക്ഷത വഹിച്ചു. കേരള വന ഗവേഷണ കേന്ദ്രം സീനിയർ സയന്റിസ്റ്റ്  ഡോ.എ.വി രഘു മുഖ്യ പ്രഭാഷണം നടത്തി. 

മുതുതല ബി.എം.സി തയ്യാറാക്കിയ പ്രാദേശിക ജൈവ പരിപാലന കർമ പദ്ധതി രേഖ കൈമാറി. വാർഡ് മെമ്പർ മുഹമ്മദലി, ബി.എം.സി അംഗങ്ങളായ പി.എൻ പരമേശ്വരൻ, ടി.പി ശശിധരൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.കെ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.

പാലക്കാട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി രാമൻകുട്ടി സ്വാഗതവും ജില്ലാ കോ- ഓർഡിനേറ്റർ വിഘ്‌നേഷ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം