വിരമിക്കുന്ന എസ്‌.ഐമാർക്ക് ചാലിശ്ശേരി അങ്ങാടി കൂട്ടായ്മയുടെ ആദരം

ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ നിന്ന് വിരമിക്കുന്ന എസ്‌.ഐമാരായ ജനമൈത്രി കമ്യൂണിറ്റി റിലേഷൻ ഓഫീസർ ടി. അരവിന്ദാക്ഷൻ, ജ്യോതി പ്രകാശ് എന്നിവരെ ചാലിശ്ശേരി അങ്ങാടി കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു.

പൊന്നാട അണിയിച്ചും ഉപഹാരങ്ങൾ കൈമാറിയും ഇരുവർക്കും ഹൃദയപൂർവമായ യാത്രയയപ്പ് നൽകി.  സേവന കാലയളവിൽ പൊതുജനങ്ങളോടുള്ള സൗഹൃദപരമായ ഇടപെടലും ജനമൈത്രി പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവും ചടങ്ങിൽ അനുസ്മരിച്ചു.

സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എൻ ബിജോയ്, ജോൺസൻ രാജമൻ്ററി, ഹമീദ്, സി.എം സജീവൻ, വിജി വർഗീസ്, സാലിഹ് കാണക്കോട്ടിൽ, സൈമൺ, ഗിൻസ് എന്നിവരും സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരും, സി.പി.ഒ മാരും പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം