കോട്ടയം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മൂന്ന് നാൾ നടന്ന സംസ്ഥാന അമേച്വർ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പാലക്കാട് ജില്ലക്ക് നേട്ടം.
രണ്ടു സ്വർണ്ണം, നാല് വെള്ളി, നാല് വെങ്കലം ഉൾപ്പടെ 10 മെഡലുകൾ കരസ്ഥമാക്കി യങ് ഇന്ത്യ അക്കാഡമിയിലെ വിദ്യാർത്ഥികളാണ് നേട്ടം കൊയ്തത്.
ഫൈറ്റിങ്ങ് വിഭാഗത്തിൽ മുഹമ്മദ് ഹംദാൻ സ്വർണ്ണം, മുഹമ്മദ് ഷാദിൽ വെങ്കലം, ആരവ് വെങ്കലം, ശ്രീദുർഗ വെങ്കലം, ദേവനാഥ് വെങ്കലം, മ്യൂസിക്കൽ ഫോം വിഭാഗത്തിൽ അദ്വൈത് സ്വർണ്ണം, വിശ്വജിത് വെള്ളി, ജഗദ് ജയൻ വെള്ളി, അങ്കിത് ദേവ് വെള്ളി, എം.ജി അനന്ദു വെള്ളി എന്നിവ സ്വന്തമാക്കി. പരിശീലകൻ സുനിൽകുമാറിന്റെ ശിക്ഷണത്തിലാണ് വിദ്യാർത്ഥികൾ ഈ നേട്ടം കൈവരിച്ചത്.
Tags
Sports
