ഇന്ന് രാവിലെ ആറരയോടെ വല്ലപ്പുഴ പഞ്ചായത്ത് ഓഫീസിന് സമീപത്താണ് അപകടം. നിയന്ത്രണം വിട്ട മിനി ലോറി മരത്തിലിടിക്കുകയായിരുന്നു.
കുറുവട്ടൂർ ആലിക്കൽ ചാമിയുടെ മകൻ വിജയകുമാർ (54) ആണ് മരിച്ചത്. അപകടം നടന്ന ഉടൻ തന്നെ വിജയകുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം സംഭവിച്ചതാണോ എന്നും സംശയമുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് മാത്രമേ വ്യക്തത വരികയുള്ളു.
Tags
Accident
