ചാലിശ്ശേരിയിൽ പോഷൻ പക്വാഡക്ക് തുടക്കം


പോഷൻ പക്വാഡ പദ്ധതിക്ക് ചാലിശ്ശേരിയിൽ തുടക്കം കുറിച്ചു. ഐ.സി.ഡി.എസ് തൃത്താല പദ്ധതിക്ക് കീഴിലെ ചാലിശ്ശേരി പഞ്ചായത്ത് തല ഉദ്ഘാടനം അങ്കണവാടി 108 നമ്പർ കിഴക്കെ പട്ടിശ്ശേരിയിൽ    നടന്നു.

ചാലിശ്ശേരി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ സവിത അജിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത്‌ പ്രസിഡന്റ് റംല വീരാൻകുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു.

ഐ.സി.ഡി.എസ്. സൂപ്പർ വൈസർ എസ്.സൗമ്യ, പോഷൻ പക്വാഡയുടെ പ്രാധാന്യവും, അനുബന്ധ പ്രവർത്തനങ്ങളും സംബന്ധിച്ച് പദ്ധതി വിശദീകരണം നടത്തി.

'കുട്ടികളിലെ സ്ക്രീൻ ടൈം കുറയ്ക്കുന്നതിൽ രക്ഷിതാക്കളുടെ പങ്ക്' എന്ന വിഷയത്തെ ആസ്പദമാക്കി കൗൺസിലർ കെ.ശ്രീകല ക്ലാസ് എടുത്തു.

പ്രീ സ്കൂൾ കുട്ടികളുടെ രക്ഷിതാക്കൾ, കൗമാര പ്രായക്കാർ പ്രദേശവാസികൾ, കുടുംബശ്രീ എ.ഡി.എസ്, ആശ - അങ്കണവാടി പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.

അങ്കണവാടി അധ്യാപിക പി.ഉദയകുമാരി സ്വാഗതവും ഐ.സി.ഡി.എസ് ചാലിശ്ശേരി അങ്കണവാടി ലീഡർ വി.ടി കാർത്യായനി നന്ദിയും പറഞ്ഞു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം