തമിഴ്നാട് വനിതാ മന്ത്രിക്ക് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞില്ല!

ക്ലൈമാക്‌സും ആൻ്റി ക്ലൈമാക്‌സും നിറഞ്ഞാടിയ തമിഴ്നാട്ടിൽ ഇന്നും നാടകീയ രംഗങ്ങളുണ്ടായി. ഇന്നലെ ഏക വനിതാ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റ എസ്. കീർത്തനക്ക് ഇന്ന് രാവിലെ നിയമസഭയിൽ മറ്റു അംഗങ്ങളോടൊപ്പം എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞില്ല. 

തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തതിനെ തുടർന്നാണ് തിരിച്ചു പോരേണ്ടി വന്നു. ഒമ്പത് മന്ത്രിമാരിൽ പ്രായം കുറഞ്ഞ മന്ത്രിയാണ് കീർത്തന.

നിയമസഭാ പ്രിൻസിപ്പൽ സെക്രട്ടറി കെ. ശ്രീനിവാസൻ കീർത്തനയുടെ പേര് വിളിച്ചപ്പോൾ വേദിയിലെത്തിയെങ്കിലും, ചട്ടപ്രകാരമുള്ള സർട്ടിഫിക്കറ്റ് കൈവശമുണ്ടായിരുന്നില്ല. സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത സാഹചര്യത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ ഉദ്യോഗസ്ഥർ അനുമതി നിഷേധിക്കുകയായിരുന്നു. 

സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് ഇവർക്ക് പിന്നീട് സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എം.എൽ.എമാർ സർട്ടിഫിക്കറ്റ് നിർബന്ധമായും കൊണ്ടുവരണമെന്ന് സർക്കാർ നേരത്തെ തന്നെ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു

മുഖ്യമന്ത്രി സി.ജോസഫ് വിജയ് ഉൾപ്പെടെയുള്ള എല്ലാ എം.എൽ.എമാരും ഭരണഘടനാപരമായ നടപടിക്രമങ്ങൾ പാലിച്ച് തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച ശേഷമാണ് സത്യപ്രതിജ്ഞ ചെയ്‌തത്‌. 

മന്ത്രിസഭയിലെ ഒൻപതാം റാങ്കുള്ള മന്ത്രിയാണ് കീർത്തന. ശിവകാശി നിയോജക മണ്ഡലത്തിൽ നിന്ന് കോൺഗ്രസിന്റെ അശോകനെ 11,670 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കീർത്തന നിയമസഭയിലെത്തിയത്.

തമിഴ്‌നാട് നിയമസഭയുടെ നിലവിലെ അംഗബലം 233 ആണ്. മുഖ്യമന്ത്രി വിജയ് പെരമ്പൂർ, തിരുച്ചി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും വിജയിച്ചിരുന്നു. ഇതിൽ തിരുച്ചി ഈസ്റ്റ് സീറ്റ് അദ്ദേഹം രാജിവെച്ചു. 

ബുധനാഴ്ച ടി.വി.കെ സർക്കാർ വിശ്വാസ വോട്ട് നേടും. ഒരു വിഭാഗം എ.ഐ.ഡി.എം.കെ എം.എൽ.എമാർ ടി.വി.കെ സർക്കാരിനെ പിന്തുണക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം