പുലാമന്തോൾ കൊളത്തൂരിൽ അറവു മാലിന്യ സംസ്കരണ കമ്പനിക്കെതിരെ നാട്ടുകാർ പ്രത്യക്ഷ സമരത്തിലേക്ക്

പാരിസ്ഥിതിക, ആരോഗ്യ പ്രശ്നങ്ങളും ദുർഗന്ധവും മൂലം ജനജീവിതം ദുസ്സഹമാക്കിയ അറവു മാലിന്യ സംസ്കരണ കമ്പനിക്കെതിരെ നാട്ടുകാർ പ്രത്യക്ഷ സമരത്തിലേക്ക്. 

ഒന്നാം ഘട്ടമെന്ന നിലയിൽ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ തെക്കേക്കരയിൽ പ്രതിഷേധ സംഗമം നടത്തി.  പ്രതിഷേധ കൂട്ടായ്മ മണികണ്ഠൻ കൊളത്തൂർ ഉദ്ഘാടനം ചെയ്തു. വാർഡംഗം പി.അജീഷ് അധ്യക്ഷത വഹിച്ചു. കൺവീനർ ജയൻ പരത്തേക്കാട്ട്, വാർഡംഗം ശ്രീഷ്മ, മുൻ വാർഡംഗം സജജൂ കൊളത്തൂർ, അഭിലാഷ്, കല്ലിങ്ങൽ ഉണ്ണിക്കൃഷ്ണൻ, വിഷ്ണുദാസ്, എം.അഖിൽ തുടങ്ങിയവർ സംസാരിച്ചു.

തെക്കേക്കര, കല്ലിരട്ടി, അഞ്ചുകണ്ടം, മേൽമുറി ഭാഗങ്ങളിലെ നാട്ടുകാരാണ് കമ്പനി മൂലം ദുരിതം അനുഭവിക്കുന്നത്. അറവുശാലകളിൽ നിന്നെത്തിക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കുന്ന കമ്പനിയാണിത്. തുടക്കത്തിൽ ചെറിയ തോതിലുണ്ടായിരുന്ന ദുർഗന്ധവും പ്രശ്നങ്ങളും ഏറെ രൂക്ഷമായ നിലയിലാണിപ്പോൾ. 

അധികൃതർക്ക് ഇതു സംബന്ധിച്ച് ഒട്ടേറെ പരാതികൾ നൽകിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. നിയമപരമായും സമര മാർഗത്തിലും ശക്തമായി മുന്നോട്ടു പോകാൻ പ്രതിഷേധ കൂട്ടായ്മ തീരുമാനിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം