കാസർകോടു നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാ സമയം 12 മണിക്കൂറിൽ നിന്ന് നാല് മണിക്കൂറാക്കുന്ന പദ്ധതിയായ സിൽവർ ലൈൻ റദ്ദാക്കി.
മുഖ്യമന്ത്രി വി.ഡി സതീശൻ മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് പദ്ധതി റദ്ദാക്കിയ കാര്യം അറിയിച്ചത്.
ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദ് ചെയ്തു. സിൽവർ ലൈൻ സമരവുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലും പൊലീസ് സ്റ്റേഷനിലും നിലനിൽക്കുന്ന കേസുകൾ സ്വഭാവമനുസരിച്ച് പിൻവലിക്കനുള്ള ശുപാർശ കോടതിയിൽ നൽകും.
പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യൂ വകുപ്പിന് നിർദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags
കേരളം
