മണ്ണുത്തി - വടക്കഞ്ചേരി ദേശീയ പാതയിൽ ചുവന്ന മണ്ണിൽ ഇന്നലെ വൈകുന്നേരത്താണ് അപകടം. പെരിഞ്ഞനം പഞ്ചായത്ത് ഓഫീസിന് കിഴക്ക് ഭാഗം
താമസിക്കുന്ന നടയ്ക്കൽ വാസുവിന്റെ ഭാര്യ രാജലക്ഷ്മി (78), ചൊവ്വൂർ ചെറുവത്തേരി ചിറയത്ത് വാസുവിൻ്റെ ഭാര്യ വിലാസിനി (76) എന്നിവരാണ് മരിച്ചത്.
ചുവന്ന മണ്ണിൽ റോഡിന് മുകളിലൂടെ പോകുന്ന നീർപ്പാലത്തിന്റെ തൂണിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറുകയായിരുന്നു.
റോഡിന് നടുവിലെ കോൺക്രീറ്റ് ബാരിക്കേഡിൽ ഇടിച്ചു കയറിയ ശേഷം 30 മീറ്റർ സഞ്ചരിച്ചാണ് നീർപ്പാലത്തിൻ്റെ തൂണിൽ ഇടിച്ചത്. റോഡരികിലെ സൂചനാ ബോർഡും കാർ ഇടിച്ച് തകർത്തു.
അപകടത്തിൽ രാജലക്ഷ്മിയുടെ മകൻ ബാബു, ഭാര്യ ഷീജ, മകൻ ശ്രീഹരി എന്നിവർക്ക് പരിക്കേറ്റു. ഷീജയുടെ പരിക്ക് ഗുരുതരമാണ്.
പരിക്കേറ്റവർ തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിലാസിനിയുടെ മകളാണ് ഷീജ. ശ്രീഹരിയാണ് കാറോടിച്ചത്. പെരിഞ്ഞനത്ത് നിന്ന് രാവിലെ പോയ ഇവർ മടങ്ങി വരുമ്പോഴായിരുന്നു അപകടം. രാജലക്ഷ്മിയും വിലാസിനിയും അപകട സ്ഥലത്തുതന്നെ മരിച്ചു.
പെരിഞ്ഞനത്ത് നിന്ന് രാവിലെ പാലക്കാട് തത്തമംഗലത്തെ ബന്ധുവീട്ടിലേക്ക് പോയ ഇവർ മടങ്ങി വരുമ്പോഴായിരുന്നു അപകടം. രാജലക്ഷ്മിയും വിലാസിനിയും അപകട സ്ഥലത്തുതന്നെ മരിച്ചു.
യൂ ടേൺ അടച്ച് കെട്ടിയതിനാൽ ആംബുലൻസിന് അപകട സ്ഥലത്ത് എത്താൻ 20 മിനിറ്റോളം വൈകിയെന്ന് നാട്ടുകാർ ആരോപിച്ചു.
രാജലക്ഷ്മിയുടെ മറ്റു മക്കൾ: സജീവൻ, സുനിൽകുമാർ, ബിന്ദു. മരുമക്കൾ: രാജി, കേശവൻ. വിലാസിനിയുടെ മറ്റു മക്കൾ: ഷാജി, ഷൈജു.
